തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അയച്ച അപകീർത്തി നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു. ......
കൊച്ചി: ഇൻഷുറൻസ് പോളിസിയിലെ "മദ്യം/മയക്കവസ്തുവിന്റെ സ്വാധീനത്തിൽ" എന്ന വ്യവസ്ഥ പ്രയോഗിച്ച് ക്ലെയിം നിഷേധിക്കാൻ, മരണമോ അപകടമോ സംഭവിച്ച വ്യക്തി മയക്കത്തിൽ (Intoxicated) ആയിരുന്നുവെന്ന് നിയമപരമായി തെളിയിക്കേണ്ടതുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. രക്തത്തിലെ മദ്യസാന്നിധ്യം മാത്രം കാണിക്കുന്ന രാസപരിശോധനാ റിപ്പോർട്ട് ഇതിന് മതിയാവില്ലെന്നും കോടതി നിരീക്ഷിച്ചു.
നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് സംസ്ഥാനത്തെയും മറ്റുള്ളവരെയും പ്രതികളാക്കി നൽകിയ അപ്പീൽ (WA No. ......
കൊച്ചി: മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ തടവിൽ കഴിയുന്ന പിതാവിന് അഞ്ചുദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതിയുടെ ശ്രദ്ധേയമായ വിധി. തവനൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെ അപേക്ഷയിലാണ് ന്യായാധിപൻ പി.വി. ......
ദോഹ: ഖത്തറിലെ പൊതു ഭരണ സംവിധാനത്തെ കൂടുതൽ ആധുനികവും കാര്യക്ഷമവുമാക്കാനുള്ള ലക്ഷ്യത്തോടെ, വിപുലമായ ഭരണപരിഷ്കാര പാക്കേജ് ഖത്തർ സർക്കാർ പ്രഖ്യാപിച്ചു. പൊതു മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും, മികച്ച പ്രകടനത്തിന് പ്രോത്സാഹനം നൽകുകയും, സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലാണ് ഈ പരിഷ്കാരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നീതിന്യായ മന്ത്രിയും മന്ത്രിസഭാ കാര്യങ്ങളുടെയും മന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി, ബുധനാഴ്ച നടന്ന ആദ്യ മന്ത്രിസഭാ ബ്രീഫിംഗിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ചൊവ്വാഴ്ച സിവിൽ ഹ്യൂമൻ റിസോഴ്സസ് നിയമത്തിലെ ഭേദഗതികളും അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസും അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. ......
കൊച്ചി: ആരോഗ്യരംഗത്ത് ഫിസിഷ്യൻ അസോസിയേറ്റ്സിന്റെ പ്രാധാന്യം വർദ്ധിച്ചു വരുന്നൊരു കാലഘട്ടമാണിതെന്ന്
സൊസൈറ്റി ഒഫ് ഫിസിഷ്യൻ അസോസിയേറ്റ്സ് സംഘടിപ്പിച്ച ഫിസിഷ്യൻ അസോസിയേറ്റ്സ് വാരാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം അസി. കളക്ടർ പാർവതി ഗോപകുമാർ പറഞ്ഞു.
പന്ത്രണ്ടാം വയസിൽ സംഭവിച്ച അപകടത്തിൽ തന്റെ ഒരു കൈ നഷ്ടമായപ്പോൾ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നൽകിയ പിന്തുണ മറക്കാനാവില്ല. ......

ലാബോറട്ടറി ഗുണനിലവാരം ഉറപ്പു നൽകുന്ന ലോകത്തെ ഏറ്റവും വലിയ അക്രഡിറ്റേഷനായ കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സ് അഥവാ CAP സർട്ടിഫിക്കേഷൻ നേടിയിരിക്കുകയാണ് ഖത്തർ മൈക്രോ ഹെൽത്ത് ലബോറട്ടറീസ്.
അഭിമാനകരമായ ഈ അക്രഡിറ്റേഷൻ നേടുക വഴി, രോഗനിർണയ മികവിൽ ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് മൈക്രോ ഹെൽത്ത്.
ലബോറട്ടറികളുടെ ഗുണനിലവാരം, കൃത്യത, മികവ് എന്നിവയ്ക്ക് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഏറ്റവും കണിശമായ മാനദണ്ഡമാണ് കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സ് അഥവാ CAP അക്രഡിറ്റേഷൻ.
രണ്ട് വർഷത്തെ നിരന്തരമായ തയ്യാറെടുപ്പുകളുടെയും, ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന സമഗ്രമായ സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്.
ലബോറട്ടറിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഓരോ ഘട്ടവും സൂക്ഷ്മമായി വിലയിരുത്തി, രോഗികൾക്കു നൽകുന്ന മുഴുവൻ പരിശോധനാ റിപ്പോർട്ടുകളുടെയും, കൃത്യത, വിശ്വാസ്യത, ശാസ്ത്രീയത, സമഗ്രത എന്നിവ ഉറപ്പു വരുത്തുക എന്നതാണ് CAP അക്രഡിറ്റേഷൻ കൊണ്ട് ലക്ഷ്യമിടുന്നത്.
കോളേജ് ഓഫ് അമേരിക്കൻ പത്തോളജിയുടെ അക്രഡിറ്റേഷനോടെ, മൈക്രോഹെൽത്ത് ലബോറട്ടറിയിൽ നിന്ന് പുറത്തുവരുന്ന ഓരോ പരിശോധനാ ഫലവും ഗുണനിലവാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു. ഈ അംഗീകാരത്തോടെ, സ്വകാര്യ മേഖലയിലെ ഖത്തറിലെ ഏറ്റവും വലുതും സമഗ്രവുമായ പ്രിസിഷൻ ഡയഗ്നോസ്റ്റിക് സെന്ററായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ് അഭിമാനത്തോടെ നിലകൊള്ളുന്നു. ......
ദോഹ:യുദ്ധങ്ങളിൽ പത്രപ്രവർത്തകരെ സംരക്ഷിക്കുന്നതിന്റെ അത്യാവശ്യം ലോകം തിരിച്ചറിയേണ്ട സമയമാണിതെന്ന് അൽ ജസീറയുടെ പാൽസ്തീൻ ബ്യൂറോ ചീഫ് വലീദ് ഒമറി അഭിപ്രായപ്പെട്ടു. ദോഹയിൽ നടക്കുന്ന രണ്ട് ദിവസത്തെ “ഇന്റർനാഷണൽ കോൺഫറൻസ് ഓൺ പ്രൊട്ടക്ഷൻ ഓഫ് ജേർണലിസ്റ്റ്സ് ഇൻ ആംഡ് കോൺഫ്ലിക്റ്റ്സ്” സമ്മേളനത്തിൽ പങ്കെടുത്തഅദ്ദേഹം പ്രാദേശിക ഇംഗ്ലീഷ് പത്രത്തോട് സംസാരിക്കുക യായിരുന്നു.
ഗാസയിലും വെസ്റ്റ് ബാങ്കിലും പത്രപ്രവർത്തകർ നേരിടുന്ന സ്ഥിതി അത്യന്തം ഭീതിജനകമാണ്. ......
ന്യൂഡൽഹി: ട്രസ്റ്റിന്റെ ചെയർമാനും ഒപ്പിടാൻ അധികാരമുള്ള വ്യക്തിയും സ്വയം ചെക്ക് ഒപ്പിട്ട് നൽകിയാൽ, സ്ഥാപനമായ ട്രസ്റ്റിനെ പ്രതിയാക്കാതെ തന്നെ അദ്ദേഹത്തിനെതിരെ ചെക്ക് ബൗൺസ് (നിയമവിരുദ്ധമാവുക) കേസ് നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചെക്ക് നൽകുന്ന പ്രവൃത്തിയിൽ ട്രസ്റ്റിക്ക് നേരിട്ട് ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഈ ഉത്തരവോടെ, മുമ്പ് തള്ളിക്കളഞ്ഞ ഒരു കേസ് ട്രയൽ കോടതിയിലെ യഥാർത്ഥ ഫയലിലേക്ക് തിരിച്ചുകൊണ്ടുവരാനും സുപ്രീംകോടതി നിർദ്ദേശിച്ചു. ......
ദോഹ/ജിദ്ദ: പണം വെളുപ്പിക്കൽ അഴിമതിക്കെതിരായ പോരാട്ടത്തിൽ ഖത്ത ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഖത്തർ അറ്റോർണി ജനറൽ ഡോ. ഈസ ബിൻ സാഅദ് അൽ ജഫാലി അൽ നുവൈമി പറഞ്ഞു.
സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക റീജിയൻ ആസറ്റ് റിക്കവറി ഇന്റർ-ഏജൻസി നെറ്റ്വർക്ക് (MENA-ARIN) എന്ന സംഘടനയുടെ ആദ്യ പൊതുയോഗത്തിൽ ഖത്തർ പ്രതിനിധി സംഘത്തെ അദ്ദേഹം നയിച്ചു.
രണ്ട്ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, വിവര പങ്കിടൽ, അനധികൃതമായി സമ്പാദിച്ച ആസ്തികളുടെ കണ്ടെത്തൽ, മരവിപ്പിക്കൽ, പിടിച്ചെടുക്കൽ, വീണ്ടെടുക്കൽ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ചയായി.
“ഖത്തർ ധനശുദ്ധീകരണത്തെയും അഴിമതിയെയും ചെറുക്കാൻ കർശനമായ നിയമവ്യവസ്ഥകളും ശക്തമായ സ്ഥാപന ഘടനകളും രൂപപ്പെടുത്തി. ......